ക്വാറന്‍റൈന്‍ ലംഘനം; യുവാവിന് അഞ്ചു വര്‍ഷം തടവ് വിധിച്ച് വിയറ്റ്നാം കോടതി

single-img
7 September 2021

കൊവിഡ് പ്രതിരോധത്തിനുള്ള ക്വാറന്‍റൈൻ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് യുവാവിനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ച് വിയറ്റ്നാം കോടതി. നിയമ ലംഘനം നടത്തി സമൂഹത്തില്‍ കൊവിഡ് പടർത്തിയെന്ന കുറ്റത്തിനാണ് ഇരുപത്തിയെട്ടുകാരനായ ലെ വാന്‍ ട്രി എന്ന യുവാവിന് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.

‘സമൂഹത്തില്‍ അപകടകരമായ പകർച്ച വ്യാധി പടർത്തി’ എന്ന കുറ്റം ഇയാള്‍ക്കെതിരെ തെളിഞ്ഞതോടെയാണ് അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. 21 ദിവസം നീളുന്ന ക്വാറന്‍റൈന്‍ ചട്ടം ലംഘിച്ച് ലെ വാന്‍ ട്രി ഹോ ചിമിന്‍ സിറ്റിയില്‍നിന്ന് കാ മൗവിലേക്കു യാത്ര ചെയ്തെന്നാണ് വിയറ്റ്നാം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.