ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു; കര്‍ണാലില്‍ പ്രതിഷേധിച്ചകര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

single-img
7 September 2021

യുപിയിലെ കര്‍ണാലില്‍ കേന്ദ്ര കാര്‍ഷിക പ്രതിഷേധം സംഘടിപ്പിച്ച കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധങ്ങളുടെ ഭാഗമായി കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടയുകയും രാകേഷ് ടികായത് ഉള്‍പ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ര്‍ഷക നേതാവ് യോഗേന്ദ്ര യാദവ് കര്‍ണാല്‍ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്നും രാകേഷ് ടികായത്തിനൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ എല്ലാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തതായും അറിയിച്ചു.

കര്‍ണാലിലെ ജില്ലാ ആസ്ഥാനത്തിന് മുന്നില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചതോടെയാണ് കര്‍ഷക നേതാക്കളെ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ ക്ഷണിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.