അഫ്ഗാനില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി താലിബാന്‍

single-img
6 September 2021

അഫ്ഗാനിലെ ഖോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്‌കോഹില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി താലിബാന്‍. ഉദ്യോഗസ്ഥയുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ആയുധധാരികളായ മൂന്ന് താലിബാന്‍ പ്രവര്‍ത്തകര്‍ ബന്ധുക്കളെ കെട്ടിയിട്ട ശേഷം അവര്‍ക്കു മുന്നിലിട്ടാണ് ബാനുവിനെ വെടിവെച്ചു കൊന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം,എന്ത് കാരണത്താലാണ് താലിബാന്‍ ബാനുവിനെ കൊലപ്പെടുത്തിയത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് വരുന്നതിനിടെയാണ് ഈ അതിക്രമം. എന്നാല്‍ വിഷയത്തിന്‍ തങ്ങള്‍ക്ക് പങ്കില്ലെന്നണ് താലിബാന്‍ പറയുന്നത്.

‘വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട വിഷയത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. താലിബാനല്ല അവരെ കൊന്നത് എന്ന് എനിക്കിപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയും. ഞങ്ങളുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്’ – താലിബാന്‍ വക്താവായ സബിയുള്ള മുജാഹിദ് പറഞ്ഞു.