വാരിയന്‍കുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍; അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

single-img
6 September 2021

കണ്ണൂരില്‍ നടന്ന യുവമോര്‍ച്ചയുടെ പരിപാടിയില്‍ മലബാര്‍ കലാപത്തിലെ നായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യത്തെ താലിബാന്‍ ആണെന്ന പ്രസ്താവന നടത്തിയ ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം എസ്പി സുജിത്ത് ദാസ്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖിന്റെ പരാതിയിലാണ് നടപടി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ്പിക്കാണ് അന്വേഷണച്ചുമതല. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു എന്നും അബ്ദുള്ളക്കുട്ടി പരിപാടിയില്‍ പറഞ്ഞിരുന്നു.