ഡെ​ങ്കി​പ്പ​നി: യുപിയില്‍ മരണസംഖ്യ 100 കടന്നു

single-img
6 September 2021

ഡെ​ങ്കി​പ്പ​നി തീവ്രമായി പടരുന്ന യു പിയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്തെ ഫി​റോ​സാ​ബാ​ദിലും സമീപ​ ജി​ല്ല​കളിലുമാ​ണ്​ ഡെ​ങ്കി​പ്പ​നി പ​ടരുന്നത്.ഈ സ്ഥലങ്ങളില്‍ നി​ന്നു​ള്ള 200 സാമ്പിളുകളുടെ പരിശോധനയില്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍ സി ഡി സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച്‌​ സ്ഥിതിഗതികള്‍ വിലയിരുത്തി. അവസാന 24 മണിക്കൂറിനുള്ളില്‍ മാത്രം നാല്പേര്‍ മരിച്ചു. യു പി​യി​ലെ മ​ഥു​ര, ആ​ഗ്ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.മ​ഥു​ര​യി​ല്‍ 15 ദി​വ​സ​ത്തി​നു​ള്ളില്‍ 11 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യും റി​പ്പോര്‍ട്ട്​ പു​റ​ത്തു​വ​ന്നു.