കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ക്കും; നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസ്സൊന്നു തുറക്കണം സഖാവേ; മുഖ്യമന്ത്രിയോട് അബ്ദുറബ്ബ്

single-img
5 September 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തുകൊള്ളും. നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസൊന്ന് തുറക്കണമെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ എഴുതി.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാവുമെന്ന കഴിഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാകും: മുഖ്യമന്ത്രി

അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തു കൊള്ളും..

നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസ്സൊന്നു തുറക്കണം സഖാവേ..”