സര്‍ക്കാര്‍ രൂപീകരണം; താലിബാനുള്ളില്‍ ഭിന്നത; മുല്ല അബ്ദുല്‍ ഗനി ബറാദര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്

single-img
5 September 2021

അഫ്ഗാനിസ്ഥാനില്‍ അടുത്തുതന്നെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം നടക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഭരണാധികാരി ആരാകുമെന്ന തര്‍ക്കവും രൂക്ഷമാകുന്നു . നിലവില്‍ പുതിയ പ്രസിഡന്‍്‌റാകുമെന്ന്ന്റ് ആകുമെന്ന് കരുതുന്ന താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ക്ക് തര്‍ക്കത്തിനിടെ വെടിയേറ്റുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു കഴിഞ്ഞു.

അഫ്ഗാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമമായ പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താലിബാനുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഹഖാനി നെറ്റ്‌വര്‍ക്ക് നേതൃത്വവും മുല്ല ബറാദര്‍ സഖ്യവും തമ്മിലാണ് തര്‍ക്കം ഉണ്ടായിട്ടുള്ളത്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ഹഖാനി.

അഫ്ഗാനില്‍ പൂര്‍ണമായ രീതിയില്‍ താലിബാന്‍ സര്‍ക്കാര്‍ വേണമെന്നാണ് ഹഖാനി നെറ്റ്‌വര്‍ക്ക് മുന്നോട്ടു വെക്കുന്ന ആവശ്യം. ഏറ്റവും ഒടുവിലായി അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഹഖാനി നേതാവ് അനസ് ഹഖാനിയും താിലിബാന്‍ നേതാവ് മുല്ല ബറാദറും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അത് വെടിവെയ്പ്പില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.