ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണം അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തത്: ബിജെപി എംഎല്‍എ

single-img
4 September 2021

രാജ്യമാകെയുള്ള ഇന്ധനവില വര്‍ദ്ധനയ്ക്ക് പുതിയ കാരണം കണ്ടെത്തിയിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എംഎല്‍എ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില കൂടാന്‍ കാരണം എന്നാണ് കര്‍ണാടകയിലെ ബി ജെ പി എം എല്‍ എയായ അരവിന്ദ് ബെല്ലാര്‍ഡ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ: ‘അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണം ശരിയായ രീതിയില്‍ നടക്കുന്നില്ല. അതിനാല്‍ പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. നമ്മുടെ വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ട്,’

അതേസമയം, നിലവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. പക്ഷെ ഇന്ത്യ അഫ്ഗാനില്‍ നിന്നല്ല, പകരം ഇറാഖ്, സൗദി അറേബ്യ, യു എ ഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ക്രൂഡ് ഓയില്‍ വാങ്ങിക്കുന്നത്.