രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തി: കെ സുധാകരൻ

single-img
4 September 2021

കണ്ണൂർ ജില്ലയിലെ ഡിസിസി പ്രസിഡന്റായി ഇന്ന് മാർട്ടിൻ ജോർജ് സ്ഥാനമേറ്റു. ചടങ്ങ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അടി മുടി പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ മാറ്റണമെന്ന് കെ സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയാണ് രണ്ടാം പിണറായി സർക്കാർ വന്നതെന്നും നാടിന് വലിയ വികസനം നൽകിയാണ് രണ്ടാം സർക്കാർ എത്തിയതെങ്കിൽ കുഴപ്പമില്ല, നാട് ഭരിച്ച് കുട്ടി ചോറാക്കിയ സർക്കാരാണ് വീണ്ടും അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെവരെ കണ്ട കോൺഗ്രസ് ആയിരിക്കില്ല ആറു മാസം കഴിയുമ്പോൾ കാണാൻ സാധിക്കുക. ആറ് മാസം കൊണ്ട് മാറ്റം കാണുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ഓരോ ജില്ലകളിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുക്കും, ഈ കേഡർമാർക്ക് കൃത്യമായ പരിശീലനം നൽകുകയും അവർക്ക് ബൂത്തുകൾ അനുവദിക്കുകയും ചെയ്യും.

അതെപോലെ നിലവില്‍ കോൺഗ്രസിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ കേഡർമാരുടെ നേതൃത്വത്തിൽ സംഘടന സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.