ജോ ബൈഡനുമായി ആദ്യമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

single-img
4 September 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കാൻ തയ്യാറെടുക്കുന്നു. സെപ്റ്റംബർ 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി ഈ സന്ദർശനത്തിൽ ആദ്യമായി കൂടിക്കാഴ്ച നടത്തും. വൈകാതെ തന്നെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അഫ്ഗാനിസ്ഥാൻ മാറിവന്ന ഭരണമാറ്റ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്ര. നിലവിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനോട് എന്ത് നിലപാടെന്ന കാര്യത്തിൽ ഇന്ത്യയുടെ മൗനം തുടരുകയാണ്. ദോഹയിൽ കഴിഞ വാരം താലിബാനുമായി ഇന്ത്യ ചർച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്.