എന്നും സുഹൃത്തുക്കളായിരിക്കും; ഗീതുവിനും സംയുക്ത വര്‍മ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

single-img
4 September 2021

സിനിമാ മേഖലയ്ക്ക് പുറത്തും നടി മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും തമ്മിലുള്ള സൗഹൃദം ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

‘എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും’ എന്ന എഴുത്തോടെയാണ് ചിത്രങ്ങള്‍ മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ധാരാളം ആളുകളാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഗീതു മോഹന്‍ദാസും ഇതേ ചിത്രങ്ങള്‍തന്റെ അക്കൌണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CTZboaDpFPN/