സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരും: മുഖ്യമന്ത്രി

single-img
4 September 2021

തീവ്രമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരാന്‍ തീരുമാം. ഇന്ന് വൈകിട്ട് കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

വീണ്ടും വിദഗ്ധരുടെ അഭിപ്രായം അടിസ്ഥാനമാക്കി ചൊവ്വാഴ്ച ഒരിക്കല്‍ കൂടി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണമായ അടച്ചിടലിലേക്ക് ഒരിക്കല്‍ കൂടി സംസ്ഥാനം പോകില്ല എന്ന് മുഖ്യമന്ത്രി കഴിഞ ദിവസം വ്യക്തമാക്കിയിരുന്നു.