ഓവൽ ടെസ്റ്റ്‌: ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ

single-img
4 September 2021

വിദേശത്ത് ആദ്യമായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 99 റൺസിന്‍റെ ലീഡ് വഴങ്ങിയെങ്കിലും ഇപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഒന്നിന് 212 റൺസ് എന്ന വളരെ ശക്തമായ നിലയിലാണ് ഇന്ത്യ ഉള്ളത്.

നിലവില്‍ 53 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് രോഹിതിനൊപ്പം ഇപ്പോള്‍ ക്രീസിലുള്ളത്. നേരത്തെ 45 റൺസെടുത്ത കെ എൽ രാഹുലിന്‍റെ വിക്കറ്റായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. 232 ബോളുകളില്‍ നിന്നും 13 ഫോറും ഒരു സിക്സറും ഉൾപ്പടെ 111 റൺസോടെ രോഹിത് പുറത്താകാതെ നില്‍ക്കുകയാണ്.

ഇന്നലെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റിൽ പൂജാരയുമൊത്ത് രോഹിത് ഇതുവരെ 129 റൺസ് കൂട്ടുച്ചേർത്തിട്ടുണ്ട്.