വിവാഹ ആഘോഷങ്ങൾക്ക് കുതിരകളെ ഉപയോഗിക്കരുത്; പ്രചാരണവുമായി മൃഗസംരക്ഷണ സംഘടന

single-img
4 September 2021

രാജ്യത്ത് വിവാഹ ആഘോഷങ്ങളില്‍ കുതിരകളുടെ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടന (പിഇറ്റിഎ). ഇന്ത്യയില്‍ സാധാരണയായി വിവാഹങ്ങളിൽ ആളുകളുടെ ആഡംബരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് ഇപ്പോള്‍ കുതിരകളെ ഉപയോഗിക്കുന്നത്.

മാത്രമല്ല, ഈ ആഘോഷങ്ങളില്‍ കുതിരകളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്നത് ഇരുമ്പിന്റെ കൂർത്ത താക്കോൽപ്പല്ലുകളാണ്. ഇത് ഉപയോഗിക്കുമ്പോള്‍ കുതിരകൾക്ക് വളരെയധികം വേദനയുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ വിവാഹ വേളയില്‍ പരമാവധി കുതിരകളെ ഉപയോഗിക്കുന്നത് ഒഴുവാക്കാൻ ദമ്പതികളെ പ്രേരിപ്പിക്കുകയാണ് ക്യാമ്പെയിനിലൂടെ സംഘടന ഉദ്ദേശിക്കുന്നത്.

പ്രചാരനത്തിലെ ആദ്യ ഘട്ടമായി ലഖ്നൗ, ചണ്ഡീഗഡ്, ഡൽഹി, ജയ്പൂർ, മുംബൈ, എന്നിവിടങ്ങളിൽ പിഇറ്റിഎ ഇത് സംബന്ധിച്ച പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സംഘടനയുടെ ഇന്ത്യയുടെ, മുതിർന്ന ക്യാമ്പെയ്ൻ കോഡിനേറ്റർ ആയ, രാധിക സൂര്യവൻശി പറയുന്നത് ഇങ്ങിനെ: “ഇരുമ്പുകൾ കൊണ്ടുള്ള കൂർത്ത താക്കോൽപ്പല്ലുകൾ കുതിരകളെ മെരുക്കാനാണ് ഉപയോഗിക്കുന്നത്. ഇവ കുതിരകൾക്ക് അസഹ്യമായ വേദനയാണ് നൽകുന്നത്. അത് അവയിൽ മുറിവേൽപ്പിക്കുകയും ചില അവസരങ്ങളിൽ ജീവിതകാലത്തേക്ക് തന്നെ വേദനയായിത്തീരുകയും ചെയ്യാറുമുണ്ട്.

പിഇറ്റിഎ ഇന്ത്യ, വിവാഹം കഴിക്കാനിരിക്കുന്ന പങ്കാളികളോട് കുതിരകളോട് ദയ കാണിക്കണമെന്നും, അവയെ നിങ്ങളുടെ വിവാഹദിന പദ്ധതികളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് ആവശ്യപ്പെടുന്നു.”

അതേസമയം, ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ യാത്രകൾക്കും ഭാരം ചുമക്കുന്നതിനും ഉപയോഗിക്കുന്ന മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതകൾ തടയാൻ 1965ൽ നിലവിൽ വന്ന നിയമത്തിന്റെ റൂൾ 8 പ്രകാരം, മൃഗങ്ങളിൽ ഇരുമ്പാണികൊണ്ടുള്ള താക്കോൽപ്പല്ലുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും പിഇറ്റിഎ ഇന്ത്യ, നടത്തിയ പരിശോധനകളിൽ നിയമവിധേയമല്ലാത്ത ഈ ഉപകരണങ്ങളുടെ ഉപയോഗം കണ്ടെത്തുകയും ചെയ്തിരുന്നു.