ആകെയുള്ള അടച്ചിടല്‍ പ്രായോ​ഗികമല്ല; നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് രോഗവ്യാപനം കൂട്ടി: മുഖ്യമന്ത്രി

single-img
3 September 2021

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയതായും ഇപ്പോള്‍ നേരിടുന്ന രോഗവ്യാപനം ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി സംസ്ഥാനത്ത് ആകെയുള്ള അടച്ചിടല്‍ പ്രായോ​ഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയാന്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് രോഗവ്യാപനം കൂട്ടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ക്വാറന്‍റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണം. ഇതുപോലുള്ള ആളുകളുടെ കയ്യില്‍ നിന്ന് ക്വാറന്‍റീന്‍ ചിലവ് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.