കോൺ​ഗ്രസിൽ കലാപമുയർത്തി പുറത്താക്കപ്പെട്ട പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

single-img
3 September 2021

സംസ്ഥാനത്തെ പുതിയ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ കലാപമുയർത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പി എസ്പ്ര ശാന്ത് സിപിഎമ്മിൽ ചേർന്നു. സിപിഎമ്മിന്റെ കേരളത്തിലെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പ്രശാന്ത് അംഗത്വം നേടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാ​ഘവൻ്റെ വാർത്തസമ്മേളനത്തിൻ്റെ അവസാനഘട്ടത്തിലേക്ക് പിഎസ് പ്രശാന്തിനെ സിപിഎമ്മിലേക്ക് വരവേൽക്കുന്നതായുള്ള പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു.

കോൺഗ്രസിൽ ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആ​ഗ്രഹിച്ചെന്നും താൻ ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

ഒരുതരത്തിലും അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺ​ഗ്രസ്. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺ​ഗ്രസിലെ അവസ്ഥയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.