കൊച്ചി മേയര്‍ക്ക് ബിന്‍ലാദന്റെ ചിത്രം പതിപ്പിച്ച് താലിബാന്റെ പേരില്‍ ഭീഷണി കത്ത്

single-img
2 September 2021

കൊച്ചിയുടെ മേയര്‍ എം അനില്‍കുമാറിന് ബിന്‍ലാദന്റെ ചിത്രം പതിപ്പിച്ച് താലിബാന്റെ പേരിലുള്ള ഭീഷണി കത്ത് ലഭിച്ചു. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുതെന്നും കൊച്ചി കടപ്പുറത്ത് നഗ്‌നനായി നടത്തിക്കുമെന്നും തപാല്‍ വഴി ലഭിച്ച കത്തില്‍ പറയുന്നു.

പത്രങ്ങളില്‍ ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. ചീഫ് കമാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരിലുള്ള കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് പരാതി നല്‍കി.