കണ്ണൂരിലെ സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

single-img
2 September 2021

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഭര്‍തൃ പീഡനത്താല്‍ സുനിഷ ആത്മഹത്യ സംഭവത്തില്‍ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലുള്ള വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.

ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു പയ്യന്നൂർ കോറോം സ്വദേശിനിയായ സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതിനാല്‍ ഇരു വീട്ടുകാരും തമ്മിൽ വളരെ കാലം അകൽച്ചയിലായിരുന്നു.

അതിനു ശേഷം വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.