പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും; കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന വാക്ക് കെ സുധാകരന്‍: വിഡി സതീശന്‍

single-img
2 September 2021

കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന വാക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് അടന്ന കണ്ണൂർ ഡി സി സി ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകാമെന്നും അതെല്ലാം പരിഹരിച്ച് സമന്വയത്തോട് കൂടി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കെ പി സി സി അധ്യക്ഷന്‍ നല്‍കുന്ന ഇര്ട്ടെഷങ്ങള്‍ അനുസരിക്കാന്‍ മുഴുവൻ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാദ്ധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയിലെ ഇപ്പോഴുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.