ഈശോ എന്ന പേര് മാത്രം നല്‍കിയാല്‍ ഒരു പരസ്യവും കൂടാതെ നിര്‍മ്മാതാവിന് സാമ്പത്തിക ലാഭമുണ്ടാക്കാം: മാര്‍ ഗ്രിഗോറിയോസ്

single-img
2 September 2021

മലയാള സിനിമയില്‍ ഇപ്പോള്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ്. നേരത്തെ 80-90 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍ വളരെ പോസിറ്റീവായ ക്രൈസ്തവ ബിംബങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് ഇവ പാടേ മാറ്റപ്പെട്ടതായും ഇതിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
.
‘ഈശോ എന്ന പേര് മാത്രം നല്‍കിയാല്‍ മതി ഒരു പരസ്യവും കൂടാതെ സിനിമയുടെ നിര്‍മ്മാതാവിന് നല്ല സാമ്പത്തിക ലാഭമുണ്ടാക്കാം. ലൂസിഫര്‍ സിനിമയുടെ കാര്യം എടുത്താല്‍ അവര്‍ ലൂസിഫര്‍ എന്ന നാമം ജനകോടികളെ കൊണ്ട് ഉച്ചരിപ്പിച്ചു. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയം തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണ്.

ഇതിന്റെയൊക്കെ ഉദ്ദേശ്യം വളരെ വ്യക്തമല്ലേ. വലത് ചെവിയില്‍ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതില്‍ പോലും ഇതുപോലുള്ള പൈശാചിക ബിംബങ്ങള്‍ കാണാം. മമ്മൂട്ടി കോടികള്‍ വാങ്ങിയിട്ടാണ് വലതുചെവിയില്‍ കടുക്കനിടുന്നത്’, അദ്ദേഹം ആരോപിച്ചു.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍, ഈശോയും ഈശോ സിനിമയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ ഗ്രിഗോറിയോസ്.