പുതിയ ലുക്കിലുള്ള മിറർ സെൽഫികൾ പങ്ക് വെച്ച് എസ്തര്‍ അനില്‍

single-img
2 September 2021

ബാലതാരമായി ‘നല്ലവൻ എന്ന സിനിമയിലൂടെ അരങ്ങേറിയ എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിടുകയുണ്ടായി.

https://www.instagram.com/p/CTPYE9SJTrN/

സോഷ്യൽ മീഡിയയിലും സജീവമായ എസ്തർ ഇപ്പോൾ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള മിറർ സെൽഫികൾ പങ്ക് വെച്ചിരിക്കുകയാണ്. ‘പുതിയ ചില പോസുകൾ പരീക്ഷിക്കുന്നു’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.

https://www.instagram.com/p/CTPViMJJdVY/