ചന്ദ്രിക കള്ളപ്പണ നിക്ഷേപം: കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് രേഖകൾ സമർപ്പിച്ചു: കെ ടി ജലീൽ

single-img
2 September 2021

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ നിക്ഷേപക്കേസില്‍ ​ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രേഖകൾ സമർപ്പിച്ചെന്ന് മുന്‍ മന്ത്രി കെ.ടി ജലീൽ. ഇഡി തന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി കൊടുക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കേസില്‍ കുഞ്ഞാലിക്കുട്ടിയേയും മകനേയും ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീൽ ആരോപിച്ചു.

ഇ ഡി വീണ്ടും ചില രേഖകള്‍ ആവശ്യപ്പെട്ടതായും ഇവ സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി. നിലവില്‍ മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം നടക്കുകയാണ്, അധികം വൈകാതെ കൂടുതല്‍ തെളിവുകളുമായി വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.