മന്ത്രിമാർക്ക് ഭരണ കാര്യങ്ങളിൽ പരിശീലനം നൽകാൻ മന്ത്രിസഭാ തീരുമാനം

single-img
2 September 2021

സംസ്ഥാനത്തെ എല്ലാ മന്ത്രിമാര്‍ക്കും ഭരണ കാര്യങ്ങളിൽ പരിശീലനം നൽകാൻ മന്ത്രിസഭ തീരുമാനം. തലസ്ഥാനത്തെ ഐഎംജിയിൽ ഈ മാസം 20 മുതൽ 22 വരെയാണ് പരിശീലനം. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി.

നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ മന്ത്രിമാർക്ക് ഐഐഎമ്മിൽ പരിശീലനം നൽകിയിരുന്നു. ഈ മാസം 20,21,22 തീയ്യതികളിൽ ഒരു ദിവസം മൂന്ന് ക്ലാസുകൾ വച്ച് ഒമ്പത് ക്ലാസുകളാണ് ഉണ്ടാകുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. പരിശീലന പരിപാടിയുടെ ചെലവുകൾ ഐഎംജി ഡയറക്ടർ സർക്കാരിന് നൽകേണ്ടതാണ്.