വാരിയംകുന്നനില്‍ നിന്നും പിന്മാറ്റം; പൃഥിരാജിനും ആഷിക്‌ അബുവിനും കഴിക്കാന്‍ വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിച്ച് ടി സിദ്ദീഖ്

single-img
1 September 2021

മലബാർ കലാപത്തിലെ നായകൻ വാരിയംകുന്നന്റെ ജീവിതം സിനിമയാക്കുന്നതിൽ നിന്നും പിന്മാറിയ പൃഥിരാജിനും ആഷിക്‌ അബുവിനും കഴിക്കാന്‍ വാഴപ്പിണ്ടി ജ്യൂസ്‌ നിർദ്ദേശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി കെപിസിസി വെെസ് പ്രസിഡന്റ് ടി സിദ്ദീഖ്.

ചിത്രത്തിന്റെ നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിൻമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്റെ പരിഹാസമുണ്ടായത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ആഷിക് അബു ‘വാരിയംകുന്നൻ’ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സംഘപരിവാർ സൈബർ ആക്രമണം പൃഥ്വിരാജും ആഷിക് അബുവും നേരിട്ടിരുന്നു.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു…