കേരളത്തില്‍നിന്നും എത്തുന്നവര്‍ക്ക് നിർബന്ധിത ക്വാറന്റൈൻ; പിൻവലിക്കണമെന്ന് കർണാടകയോട് കേരളം

single-img
1 September 2021

കേരളത്തില്‍നിന്നും എത്തുന്നവര്‍ക്ക് നടപ്പാക്കിയ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കണമെന്ന് കർണാടകയോട് അഭ്യർത്ഥനയുമായി കേരളം. ഈ ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കർണാടകക്ക് കത്ത് നൽകി. സംസ്ഥാനങ്ങൾ കടന്നുള്ള യാത്രകൾക്ക് രാജ്യമാകെ കേന്ദ്രാനുമതി ഉള്ളതാണെന്ന് കത്തിൽ കേരളം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുതൽ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കർണാടക നിര്‍ബന്ധമാക്കിയിരുന്നു . ഒരാഴ്ചയ്ക്ക് ശേഷം ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കേരളത്തിൽ നിന്നും കർണാടകയിൽ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ ഇളവ് നൽകിയിട്ടുണ്ട്. കോവിഡ്ഇല്ലെന്ന സർട്ടിഫിക്കറ്റുമായി വേണം ഇവർ എത്തുവാൻ.