ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥയുണ്ടാകും: ബിജെപി

single-img
1 September 2021

ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥയുണ്ടാകുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഇവിടെ ഭരണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്നും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി.

ഹിന്ദുമതം സഹിഷ്ണുതയുള്ള മതമാണെന്നും ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നവര്‍ ‘ഈ സത്യം’ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം, മതപരമായ സഹിഷ്ണുത എന്നിവയാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം. ഇത്തരത്തിൽ സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ,’

മാത്രമല്ല, രാജ്യത്ത് ബി ജെ പി ഒരിക്കലും പ്രീണന രാഷ്ട്രീയം കളിക്കില്ലെന്നും പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോണ്‍ഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.