താലിബാൻ ഭീകരവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം: ഒമർ അബ്ദുള്ള

single-img
1 September 2021

അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാൻ ഭീകരവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരവാദ സംഘടനയാണെങ്കിൽ സർക്കാർ എന്തിന് താലിബാനുമായി ചർച്ച നടത്തുന്നുവെന്നും ഒമ‍‍ർ അബ്ദുള്ള ചോദിച്ചു. എന്നാല്‍, തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കിൽ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയിൽ നിന്ന് താലിബാനെ ഒഴിവാക്കാൻ ആവശ്യപ്പെടുമോയെന്നും ഒമ‍ർ അബ്ദുള്ള ചോദിക്കുന്നു.

കഴിഞ ദിവസം ഇന്ത്യ താലിബാനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ ഈ പ്രതികരണം.ഇന്നലെ ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ഇടയആവശ്യപ്പെട്ടു.