താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്; തിരികെ എത്തിക്കാന്‍ ശ്രമവുമായി കോൺഗ്രസ്

single-img
1 September 2021

താന്‍ ഒരു പാര്‍ട്ടിയിലും ചേരാനില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് വ്യക്തമാക്കി. ഇന്ന് പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശിയില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷനിലാണ് ഗോപിനാഥിന്‍റെ പ്രതികരണം ഉണ്ടായത്.

അതേസമയം, നിലവിൽ ഗോപിനാഥിൻ്റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ എ മക്കി അറിയിച്ചു.മാത്രമല്ല, ജില്ലയിലെ പല ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇപ്പോഴും എ ഐ ഗ്രൂപ്പുകളുടെ എതിർപ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഒരു കാരണത്താലും ഗോപിനാഥിനെ കോൺഗ്രസ് കൈവിടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ കെ മുരളീധരനും ഗോപിനാഥിന് അർഹതപ്പെട്ട സ്ഥാനം നൽകി തിരിച്ച് കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.