വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍

single-img
31 August 2021

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. താന്‍ നിലവിലെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്.

തുടര്‍ച്ചയായ പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ ഇതോടെ വിരാമമിടുന്നത്. ഈ ദീര്‍ഘമായ കരിയറില്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി-20യും ഈ മുപ്പത്തിയെട്ടുകാരന്‍ രാജ്യത്തിനായികളിച്ചിട്ടുണ്ട്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റംകുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടിയിട്ടുണ്ട്.

തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് നേരത്തെ 2019ല്‍ ടെസ്റ്റ് ഫോര്‍മാറ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സ്റ്റെയ്ന്‍ ഇപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്നുമാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.” പരിശീലനങ്ങള്‍, മത്സരങ്ങള്‍, യാത്രകള്‍, ജയങ്ങള്‍, തോല്‍വികള്‍, പരിക്കുകള്‍, സാഹോദര്യം. നീണ്ട 20 വര്‍ഷങ്ങളില്‍ ഒട്ടനവധി ഓര്‍മ്മകളാണുള്ളത്. നന്ദി പറയാന്‍ ഒരുപാട് മുഖങ്ങളാണുള്ളത്. ഞാന്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന കളിയില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു. ഏവര്‍ക്കും നന്ദി.’ സ്റ്റെയ്ന്‍ ട്വിറ്ററില്‍ എഴുതി.