ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്ന ആക്രമണങ്ങളിൽ നിന്നും അമേരിക്ക പിന്മാറണം: താലിബാൻ

single-img
30 August 2021

കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ സേന നടത്തിയ ഡ്രോൺ ആക്രമണം ഏകപക്ഷീയമാണെന്ന് താലിബാൻ. സാധാരണക്കാരായ ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്ന ഇതുപോലുള്ള ആക്രമണങ്ങളിൽ നിന്നും യുഎസ് പിന്മാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കിൽ അത് തങ്ങളെ അറിയിക്കണമായിരുന്നുഎന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസത്തെ കാബൂൾ വിമാനത്താവളത്തിലെ യുഎസ് സേനയെ ആക്രമിക്കാൻ പുറപ്പെട്ട ഐഎസ്-കെ ചാവേർ സംഘത്തെയാണ് ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയത്. കാബൂള്‍ വിമാനത്താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരനെ വധിക്കാൻ ഉപയോഗിച്ച മിസൈലിൽ തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ കുറിച്ചാണ് യുഎസ് പകരംവീട്ടിയത്.