ബംഗാളില്‍ ബിജെപി എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
30 August 2021

പശ്ചിമ ബംഗാളിലെ ബംഗാളിലെബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ തന്‍മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ചാണ് തന്‍മയ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നതെന്നും തന്‍മയ് ഘോഷ് പറഞ്ഞു.

ഇതോടൊപ്പം തന്നെ പശ്ചിമ ബംഗാളിന്റെ ക്ഷേമത്തിനായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൈകള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും തന്‍മയ് ഘോഷ് പറഞ്ഞു.