രാമനുള്ള സ്ഥലത്താണ് അയോധ്യ, ശ്രീരാമനില്ലാതെ അയോധ്യ ഇല്ല: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

single-img
29 August 2021

ശ്രീരാമന്‍ ഇല്ലാതെ അയോധ്യ ഇല്ലെന്നും, രാമനുള്ള സ്ഥലത്താണ് അയോധ്യയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യുപിയിലെ അയോധ്യയില്‍ ഇന്ന് രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

രാഷ്ട്രപതിയുടെ വാക്കുകള്‍ ഇങ്ങിനെ: ‘ശ്രീരാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമന്‍, അയോധ്യ അവിടെയാണ്. ശ്രീരാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതിനാല്‍ ഈ സ്ഥലം അയോധ്യയാണ്.

ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്നേഹവും കാരണമായിരിക്കാം എന്റെ കുടുംബം എനിക്ക് ഈ പേരു നല്‍കിയത്.’ രാഷ്ട്രപതി പറഞ്ഞു. അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് അര്‍ത്ഥമെന്നും രാഷ്ട്രപതി പറഞ്ഞു.