അത്രയും സ്വാധീന ശക്തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പുതിയ പാര്‍ട്ടി ഉണ്ടാക്കട്ടെ: രാജ്മോഹന്‍ ഉണ്ണിത്താന്‍

single-img
29 August 2021

കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഉമ്മ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്രയും സ്വാധീന ശക്തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കട്ടെഎന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസിന്റെ പിന്‍ബലമില്ലെങ്കില്‍ താനും ചെന്നിത്തലയുമൊക്കെ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പുതിയ ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരസ്യ വിമര്‍ശനം ഇരു നേതാക്കളും ഉയർത്തിയതിനെ തുടർന്നായിരുന്നു രാജ് മോഹൻ ഉണ്ണിത്താൻ പ്രസ്താവനയുമായി എത്തിയത്.

പാർട്ടിയുടെ ഹൈക്കമാന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. രാജ് മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ: “ഹൈക്കമാന്റ് എടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, അവര്‍ക്ക് അത്രയും സ്വാധീന ശക്തിയുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച പോലെ അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കട്ടെ. എന്നിട്ട് കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നണിയില്‍ നില്‍ക്കട്ടെ. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹൈക്കമാന്റിനെ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം,’