മൈസൂർ കൂട്ടബലാത്സംഗം; മൊഴി നൽകാൻ തയ്യാറാകാതെ പെണ്‍കുട്ടിയും കുടുംബവും നഗരം വിട്ടുപോയതായി പോലീസ്

single-img
29 August 2021

മൈസൂരിൽ സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 23 വയസ്സുകാരിയും കുടുംബവും മൊഴി നൽകാതെ നഗരം വിട്ടുപോയതായി പോലീസ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതായും പോലീസ് അറിയിച്ചു. ആക്രമണത്തിനിരയായ ശേഷം ചികിത്സയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ 23കാരിയെ അവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്.

സംഭവത്തിൽ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾ പ്രായപൂര്‍ത്തി ആകാത്തയാളാണ്.