മുഖ്യമന്ത്രി ആറു മണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാന്‍ ഉപയോഗിക്കുന്നു: വി മുരളീധരന്‍

single-img
29 August 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇപ്പോഴത്തെ കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ആറു മണി വാര്‍ത്താ സമ്മേളനം ചരിത്രത്തെ വക്രീകരിക്കാനും ഉപയോഗിക്കുകയാണെന്ന് മുരളീധരന്‍ വിമര്‍ശനം ഉയര്‍ത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുക്കളുടെ വംശഹത്യയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സഹനസമരം, സത്യഗ്രഹം, ബഹുജനസമരം, കര്‍ഷകപ്രക്ഷോഭം എന്നിങ്ങനെ പല തലങ്ങളുണ്ടായിരുന്നു എന്ന പിണറായി വിജയന്റെ വാദം ശരിതന്നെയാണ്. എന്നാല്‍ മാപ്പിള കലാപത്തിലേതു പോലെ ഇന്ത്യന്‍ പൗരന്‍മാരെ മതാടിസ്ഥാനത്തില്‍ വംശഹത്യ ചെയ്ത മറ്റൊരു അധ്യായവും ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലില്ല എന്നും മുരളീധരന്‍ പറയുന്നു .

ഇന്ത്യയില്‍ ഇന്നും ബ്രിട്ടീഷുകാരെ പുറത്താക്കാനല്ല, മറിച്ച് തുര്‍ക്കിയിലെ ഖലീഫയ്ക്ക് നഷ്ടപ്പെട്ട പദവി പുനസ്ഥാപിക്കാനാണ് വാരിയംകുന്നനും കൂട്ടരും ഇവിടെ കൂട്ടക്കൊല നടത്തിയതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.