കേരള – സൗദി സര്‍വീസുകള്‍; ബുക്കിങ് തുടങ്ങിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

single-img
28 August 2021

ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതറിയിച്ചത്. ബുധനാഴ്ച ദിവസങ്ങളിൽ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.

അതേപോലെ തന്നെ കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ചകളില്‍ കോഴിക്കോട്-ദമ്മാം-മംഗളൂരു-കോഴിക്കോട്, ഞായറാഴ്ചകളില്‍ തിരുവനന്തപുരം-ദമ്മാം, ചൊവ്വാഴ്ചകളില്‍ കൊച്ചി-ദമ്മാം എന്നീ റൂട്ടുകളിലേക്കുള്ള വിമാനങ്ങളും സര്‍വീസ് നടത്തും.

നിലഗ്‌വിൽ ഇന്ത്യയില്‍ നിന്ന് റിയാദിലേക്കും, ദമ്മാമിലേക്കുമുള്ള സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇഖാമ ഉടമകള്‍, സാധുതയുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവര്‍ സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരാകണം എന്ന നിബന്ധനയും നിലവിലുണ്ട്.