ഇംഗ്ലണ്ടിനെതിരായ പരാജയം; ഐസിസി റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്; ഒന്നാമത് ഇനി പാകിസ്താന്‍

single-img
28 August 2021

ഇംഗ്ലണ്ടിനെതിരേ നിലവില്‍ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലേറ്റ തോല്‍വിയോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്ക് വീണു. മത്സരത്തില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ പരാജയം.

ഇതോടുകൂടി നേരത്തേ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായിരുന്ന ഇന്ത്യയുടെ സ്ഥാനവും നഷ്ടമായി. ഇപ്പോള്‍ രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു വീഴുകയും പകരം പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് വരികയും ചെയ്തു.

നേരത്തെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് 14 പോയിന്റുമായി ഇന്ത്യയായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍. പരമ്പരയില്‍ ഓരോ വിജയവും സമനിലയുമടക്കം 14 പോയിന്റായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. ഐസിസി പട്ടികയില്‍ പാകിസ്ഥാന്റെ തൊട്ടുപിന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. ഇന്ത്യ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്.