അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണി; കേസെടുത്ത് മംഗളൂരു പോലീസ്

single-img
28 August 2021

ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ കേസെടുത്ത് മംഗളൂരു പോലീസ്. മലബാര്‍ കലാപത്തിലെ ധീര പോരാളിയായ വാരിയംകുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാന്‍ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയായിരുന്നു എ കെ സിദ്ദിഖ് എന്നയാള്‍ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയത്. എ കെ സിദ്ദിഖ് എന്ന് പേരുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു വധഭീഷണി മുഴക്കിയ വീഡിയോ അപ്‌ലോഡ് ചെയ്തത്.

അതേസമയം ഈ എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കേരളത്തിലെ പോലീസ് തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പോലീസിന് പരാതി നല്‍കിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.