നെഹ്‌റുവിനെ മാറ്റി പകരം ഉള്‍പ്പെടുത്തിയത് സവര്‍ക്കറുടെ ചിത്രം; വിവാദ നടപടിയുമായി വീണ്ടും ഐ സി എച്ച്ആര്‍

single-img
27 August 2021

കേരളത്തില്‍ നടന്ന മലബാര്‍ കലാപത്തിലെ നേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് മാറ്റാനുള്ള തീരുമാനത്തിന് പിന്നാലെ വീണ്ടും വിവാദ നടപടിയുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് രംഗത്ത്.

സ്വാതന്ത്ര്യ സമരത്തിലെഅനിഷേധ്യ പോരാളിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപെയ്ന്‍ പോസ്റ്ററില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഐ സി എച്ച്ആര്‍ നീക്കം ചെയ്തു

നെഹ്‌റുവിന് പകരമാവട്ടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ആന്തമാന്‍ ജയിലില്‍ നിന്നും മോചിതനായ സവര്‍ക്കറുടെ ചിത്രമാണ്നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം മഹാത്മാഗാന്ധി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.