റിലയൻസ് ലൈഫ് സയൻസസിന് കൊവിഡ് വാക്സിൻ പരീക്ഷണം നടത്താൻ അനുമതി

single-img
27 August 2021

മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ലൈഫ് സയൻസസിന് ഇന്ത്യയില്‍ കൊവിഡ് വാക്സീൻ പരീക്ഷണം നടത്താൻ വിദഗ്ധ സമിതിയുടെ അംഗീകാരം. ഇനി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ കൂടി അനുമതി ലഭിച്ചാൽ കമ്പനിക്ക് പരീക്ഷണം ആരംഭിക്കാന്‍ സാധിക്കും.

രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീൻ പരീക്ഷണം നടക്കുക. നിലവില്‍ വാക്സീന്റെ ആദ്യഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ സമിതി അനുമതി നൽകിയത്. രണ്ട് ഡോസുള്ള പ്രോട്ടീൻ അധിഷഠിത വാക്സീനാണ് റിലയൻസ് ലൈഫ് സയൻസസ് നിർമ്മിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.