ഒരു കുപ്പിവെളളത്തിന് 3000 രൂപ; കാബൂളില്‍ വിമാനത്താവള പരിസരത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

single-img
27 August 2021

അഫ്​ഗാനിസ്ഥാനിൽ കാബൂൾ എയർപോർട്ടിന് പുറത്ത് കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനത്തിൽ നിരവധിപേർ കൊല്ലപ്പെട്ടുവെങ്കിലും താലിബാൻ ഭരണം പിടിച്ച രാജ്യത്ത് നിന്നും രക്ഷപെടാൻ ജനങ്ങൾ ഇപ്പോഴും അവിടെതമ്പടിക്കുകയാണ്. ഇപ്പോൾ തന്നെ ആയിരക്കണക്കിനു പേർ അവിടെയുണ്ടെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടൊപ്പം തന്നെ കാബൂൾ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ഓരോ ദിവസവും കുതിച്ചുയരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എയർപോർട്ടിന് പുറത്ത് ഇപ്പോൾ ഒരുകുപ്പിവെളളം 40 ഡോളറും ( ഏകദേശം 2,939.83 ഇന്ത്യൻ രൂപ ) ഒരു പ്ലേറ്റ് റെെസിന് 100 ഡോളറുമാണ് വിലയെന്ന് ഒരു അഫ്ഗാൻ പൗരൻ വ്യക്തമാക്കി.

കുടിക്കാനുള്ള. ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റെെസ് 100 ഡോളറിനും വിൽക്കുന്നു, അഫ്ഗാനി (കറൻസി) അല്ല ഡോളർ. അത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.