സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദ്‌; ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

single-img
27 August 2021

വിവാദമായ കാർഷികനിയമങ്ങൾ കേന്ദ്ര സർക്കാർ ഇനിയും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച്‌ സെപ്‌തംബർ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷകസംഘടനകൾ. ഇപ്പോള്‍ സിംഘു അതിർത്തിയിൽ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം ഉണ്ടായത്. ഭാരതബന്ദ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

2020 നവംബറിൽ തുടങ്ങിയ കർഷക പ്രക്ഷോഭം മുന്നോട്ട് കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയില്‍ അറിയിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്ത കണ്‍വെന്ഷനില്‍ വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ടായി.

രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലധികം കർഷകത്തൊഴിലാളി യൂണിയനുകൾ, 18 ദേശീയ തൊഴിലാളി യൂണിയനുകൾ, ഒമ്പത് വനിതാ സംഘടനകൾ, 17 വിദ്യാർഥി-യുവജനസംഘടനകൾളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.