പികെ നവാസ് മാപ്പ് പറഞ്ഞതോടെ ‘ ഹരിത വിവാദം അവസാനിക്കേണ്ടതാണ്: പികെ ഫിറോസ്‌

single-img
26 August 2021

എംഎസ് എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ വനിതാ വിഭാഗം ഹരിത ഉയര്‍ത്തിയ ലൈംഗിക അശ്ലീല വിവാദം അടഞ്ഞ അധ്യായമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. എംഎസ് എഫ് നേതാവായ പി കെ നവാസിന്‍റെ പരാമർശം രാഷ്ട്രീയ ശരികേടാണെന്നു പറഞ്ഞ ഫിറോസ് നവാസ് മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇനിയെങ്കിലും പാർട്ടിയിൽ വിശ്വസിക്കുന്നവർ പാർട്ടിതീരുമാനം അംഗീകരിക്കണമെന്നും ഫിറോസ് പറഞ്ഞു. നേരത്തെ ഹരിതാ നേതാക്കളുടെ പരാതിയില്‍ എം എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് ഖേദം പ്രകടിപ്പിച്ചിരുന്നു.