കേരളം ഇന്ത്യയ്ക്ക് അപമാനമാവുന്നു; മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാകണമെന്ന് ബി ജെ പി

single-img
26 August 2021

കേരളത്തില്‍ സമീപ ദിവസങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന ആവശ്യവുമായി ബി ജെ പി. നിലവില്‍ 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാണെന്ന് ഫേസ്ബുക്കില്‍ ചെയ്ത പ്രസ്താവനയില്‍ ബി ജെ പി പറയുന്നു.

കേരളത്തില്‍ 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രം. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികള്‍ മാത്രമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം വായിക്കാം:

ഇന്നലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസിൻ്റെ 68% വും കേരളത്തിൽ. 19 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി റിപ്പോർട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുന്നു.

കേരളത്തിൽ 31,445 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ വെറും 5,031 കേസുകൾ മാത്രം. കേരളത്തിൻ്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയിൽ വെറും 19 രോഗികൾ. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ രാജിവെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

https://www.facebook.com/BJP4keralam/posts/2879289728997804