പ്രധാനമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാന്‍ പറയൂ; മുഖ്യമന്ത്രിയുടെ ആറുമണി വാർത്താസമ്മേളനം കൊതിച്ച കെ സുരേന്ദ്രനോട് സോഷ്യല്‍ മീഡിയ

single-img
26 August 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പത്രസമ്മേളനം കേള്‍ക്കാന്‍ കൊതിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കമന്റുകളില്‍ പൊങ്കാലയിട്ട് മലയാളികള്‍.

സുരേന്ദ്രന്റെ പോസ്റ്റ് പ്രധാനമന്ത്രി മോദിയുമായി കൂട്ടിയിണക്കി സെല്‍ഫ് ഗോളാക്കി മാറ്റുകയായിരുന്നു സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട്”ഒരു ആറുമണി വാര്‍ത്താസമ്മേളനത്തിനായി കേരളം കൊതിക്കുന്നു” എന്നായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്‌.

കേരളത്തില്‍ ഇപ്പോള്‍ കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന അവസരത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എവിടെ ഈയിരുന്നു സുരേന്ദ്രന്‍ ഉദ്ദേശിച്ചത് എങ്കിലും ‘മന്‍ കി ബാത്തിലൂടെ റേഡിയോയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാന്‍ പറയൂ..’ എന്ന ആശയവുമായി പ്രധാന കമന്‍റുകള്‍ എത്തിയത്.

തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയ നരേന്ദ്രമോദി പത്രസമ്മേളനം നടത്തിയത്. ഇതുവരെ ഒരു തവണ മാത്രമാണ് . അത് ആദ്യ ഘട്ടത്തില്‍ പ്രധാനമന്ത്രിയായി ഒരു ടേം പൂര്‍ത്തിയാക്കി രാജ്യം അടുത്ത തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലായിരുന്നു ഈ പത്രസമ്മേളനം. ഈ പത്ര സമ്മേളനവും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.