താലിബാൻ ഭരണം; അഫ്ഗാനുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കി ലോകബാങ്ക്

single-img
25 August 2021

അട്ടിമറിയിലൂടെ അഫ്ഗാന്‍ ഭരണം താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലേക്കുള്ള സാമ്പത്തിക സഹായങ്ങൾ ലോകബാങ്ക് നിർത്തലാക്കി. അഫ്ഗാനിലെ തങ്ങളുടെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥർ ഔദ്യോഗീകമായി അറിയിച്ചു.

അവിടെ സംഭവിക്കുന്ന സ്ഥിതിഗതികൾ സൂക്ഷമമായി ലോകബാങ്ക് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കഠിനമായ പ്രയത്‌നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണക്കുതിനും മാർഗങ്ങൾ ആലോചിച്ച് വരികയാണെന്നും ലോകബാക് അധികൃതര്‍ അറിയിച്ചു.

നിലവില്‍ വികസനത്തിനായി അഫ്ഗാനിസ്ഥാനിൽ രണ്ട് ഡസനിലധികം പദ്ധതികൾക്ക് ലോക ബാങ്ക് സഹായം നൽകുന്നുണ്ട്. 2002 മുതൽ 5.3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നും താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനിൽ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചെന്നും ബാങ്ക് അധികൃതർ അറിയിപ്പില്‍ പറഞ്ഞു.