മൈസൂരിൽ സുഹൃത്തിനെ അടിച്ചുവീഴ്ത്തി വിദ്യാർത്ഥിനിയെ ആറ് പേർ കൂട്ടബലാത്സംഗം ചെയ്തു

single-img
25 August 2021

കര്‍ണാടകയിലെ മൈസൂരില്‍ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. തന്റെ സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം നടക്കുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിർത്തി ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. ബോധം നഷ്ടമായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് രാവിലെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം, മൈസൂർ അല്ലനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൈസൂരിലുള്ള സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിലെ പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.