താലിബാനെതിരായ പോസ്റ്റ് പിന്‍വലിക്കണം; ‘താലിബാന്‍ ഒരു വിസ്മയം’ എന്ന പേരില്‍ എംകെ മുനീറിന് വധഭീഷണി

single-img
25 August 2021

താലിബാനെതിരായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ എഴുതിയ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. എംകെ മുനീര്‍ പറയുന്നത് മുസ്‌ലിം വിരുദ്ധതയാണെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

‘നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കുറെ കാലമായി നിന്റെ മുസ്‌ലിം വിരോധവും ആര്‍ എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേന നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ കത്തില്‍ എഴുതിയിരിക്കുന്നു.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് എം കെ മുനീര്‍ അറിയിച്ചു. നേരത്തെ അഫ്ഗാന്‍ ഭരണം താലിബാന്‍ ഭീകരവാദികള്‍ പിടിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് മുനീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.