കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്ന ആസ്തികൾ പ്രധാനമന്ത്രിയുടെയോ ബിജെപിയുടെ സ്വത്തല്ല; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

single-img
25 August 2021

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്ന ദേശീയ ധനസമാഹരണ പദ്ധതിപ്രകാരം വിറ്റഴിക്കുന്ന ആസ്തികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബിജെപിയുടെ സ്വത്തല്ല എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന്റെ സ്വത്ത് വിൽക്കാനുള്ള അവകാശം ആരും അവർക്ക് നൽകിയിട്ടില്ലെന്നും മമത പറഞ്ഞു.

രാജ്യത്തിന്റെ ആസ്തി വിൽക്കാനുള്ള കേന്ദ്ര തന്ത്രമാണിതെന്ന് അവകാശപ്പെട്ട മമതാ ബാനർജി ഇത്തരത്തില്‍ സ്വത്തുക്കൾ വിറ്റ് സമാഹരിക്കുന്ന പണം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബി ജെ പി ഉപയോഗിക്കുമെന്ന് മമത ബാനർജി ആരോപിച്ചു.

ദേശീയ ധനസമാഹരണ പദ്ധതി വളരെ ഞെട്ടിക്കുന്നതും നിർഭാഗ്യകരവുമായ തീരുമാനമെന്നും മമത വിശേഷിപ്പിച്ചു. രാജ്യമാകെ പദ്ധതിക്കെതിരെ ഒരുമിച്ച് നിൽക്കുകയും ഈ “ജനവിരുദ്ധ” തീരുമാനത്തെ എതിർക്കുകയും ചെയ്യുമെന്നും മമതാ ബാനർജി പറഞ്ഞു.