അഫ്ഗാന്‍ നയം ചർച്ച ചെയ്യും; കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

single-img
23 August 2021

അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ആഗസ്റ്റ്‌ 26ന് രാവിലെ 11നാണ് യോഗം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചതെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇപ്പോഴും നടക്കുന്ന അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, പുതുക്കേണ്ട അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം രാഷ്ട്രീയകക്ഷി നേതാക്കളോട് യോഗത്തില്‍ വിശദീകരിക്കും. അതേസമയം, നിലവില്‍ അഫ്ഗാനിൽ കുടുങ്ങിയ 146 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. ഇതിനായി വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ രണ്ട് വിമാനങ്ങൾ കൂടി കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും .